എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, September 22, 2024 3:06 AM IST
കു​മ​ളി: കു​മ​ളി ചെ​ക്ക് പോ​സ്റ്റി​ൽ 40 മി​ല്ലി​ഗ്രാം എം​ഡി​എം​എയു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. കു​റ​ഞ്ഞ അ​ള​വി​ലു​ള്ള ല​ഹ​രി മ​രു​ന്നാ​യ​തി​നാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കൗ​ണ്‍​സലിം​ഗ് നി​ർ​ദേ​ശ​ത്തോ​ടെ യു​വാ​വി​നെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ചേ​ർ​ത്ത​ല സ്വ​ദേ​ശി പൂ​ജ​വേ​ളി വീ​ട്ടി​ൽ വി​പി​ൻ (27) ആ​ണ് പി​ടി​യി​ലാ​യ​ത്. ല​ഹ​രി​മ​രു​ന്ന് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​ണ്. പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​സി​ബി​ൻ, അ​സി​. എ​ക്സൈ​സ് ഓ​ഫീ​സ​ർ രാ​ജ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ബി​ൻ പി. ​വ​ർ​ഗീ​സ്, മു​ഹ​മ്മ​ദ് ഹാ​ഷിം എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

ര​ണ്ട് ദി​വ​സം മു​ൻ​പ് കു​റ​ഞ്ഞ അ​ള​വി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ളും ഒ​രു യു​വ​തി​യും പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രേ​യും ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.