ദേശീയ സമ്പാദ്യപദ്ധതി നിക്ഷേപം സമ്പദ്ഘടനയുടെ ഷോക് അബ്സോര്‍ബര്‍: മന്ത്രി വി.എന്‍. വാസവന്
1549277
Friday, May 9, 2025 7:55 AM IST
കോട്ടയം: പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുന്നത് ദേശീയ സമ്പാദ്യപദ്ധതിയിലൂടെ സ്വരൂപിക്കുന്ന സമ്പത്താണെന്ന് മന്ത്രി വി.എന്‍. വാസവന്. ദേശീയ സമ്പാദ്യ വകുപ്പിന്റെ ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അധ്യക്ഷത വഹിച്ചു.
ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടര്‍ എസ്. മനു, അഡീഷണല്‍ ഡയറക്ടര്‍ പി. അജിത്ത് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജ്യോതി ദാമോദരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ജെ. ഷോബിച്ചന്‍, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് കെ.എ. സുനിമോള്‍,കോട്ടയം ഡിവിഷന് പോസ്റ്റല്‍ സൂപ്രണ്ട് സ്വാതി റാണ എന്നിവര്‍ പ്രസംഗിച്ചു.
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മഹിളാ പ്രധാന് ഏജന്റുമാരെയും എസ്എഎസ് ഏജന്റുമാരെയും ചടങ്ങില്‍ ആദരിച്ചു. സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകള്‍ക്കും നേതൃത്വം നല്കിയ ഡിഇഒ., എഇഒ ഓഫീസുകള്‍ക്കും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.