വള്ളാറ പുത്തൻ പള്ളിയിൽ തിരുനാൾ
1549268
Friday, May 9, 2025 7:46 AM IST
കുമരകം: വള്ളാറ പുത്തന്‍ പള്ളിയില്‍ വിശുദ്ധ ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാളിനും പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദര്‍ശനത്തിരുനാളിനും 12നു കൊടിയേറും. രാവിലെ ഒമ്പതിനു വികാരി ഫാ. മാത്യു കുഴിപ്പിള്ളിൽ കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും കുട്ടികളുടെ ദിവ്യകാരുണ്യസ്വീകരണവും.
കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും. വൈകുന്നേരം ആറിന് സണ്ഡേസ്കൂളിന്റെയും വിവിധ ഭക്തസംഘടനകളുടെയും വാര്‍ഷികവും കലാസന്ധ്യയും നടക്കും. സിനി ആര്‍ട്ടിസ്റ്റ് കാശ്മീര സുജീഷ് ഉദ്ഘാടനം ചെയ്യും.
13നു രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാന ഫാ. ഏബ്രഹാം കൊച്ചുപറമ്പില്‍, തുടര്‍ന്നു പള്ളിക്കു ചുറ്റും പ്രദക്ഷിണം. ഏഴിന് കൊച്ചിൻ ഡാസിലേഴ്സിന്റെ മെഗാഷോ. 14നു രാവിലെ ഒമ്പതിന് സുറിയാനി പാട്ടു കുര്‍ബാന ഫാ. ജയിംസ് പൊങ്ങാനയില്‍. 630നു പ്രദക്ഷിണം. 8.30ന് പ്രസംഗം: ഫാ. റെനി കട്ടേല്‍. പ്രസംഗം: ഫാ. സജി മലയില്‍ പുത്തന്‍പുര. കപ്ലോൻ വാഴ്ച.
15നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, 10.30നു തിരുനാള്‍ റാസ. മുഖ്യകാര്മികന്: ഫാ. ലിജോ കൊച്ചുപറമ്പില്‍. സഹകാര്‍മികര്‍: ഫാ. ജോണ്സണ് ചെത്തിക്കുന്നേല്‍, ഫാ. ജിബിന്‍ കീച്ചേരില്‍. ഫാ. നിധിന് വെട്ടിക്കാട്ട്, ഫാ. മാത്യു കുളക്കാട്ടുകൂടിയില്, പ്രസംഗം: ഫാ. ജോണ്സണ് നിലനിരപ്പേല്. പ്രസംഗം: ഫാ. മാത്യു മണക്കാട്ട്, പ്രദക്ഷിണം. ഏഴിനു മെഗാ ഇവന്റ്സ് മാസ് കമ്യുണിക്കേഷന്‍സ്.
16നു രാവിലെ ഏഴിനു മരിച്ചവര്‍ക്കു വേണ്ടിയുള്ള സമൂഹബലിയും സെമിത്തേരി സന്ദര്‍ശനവും.