വൈക്കം: മൂ​കാം​ബി​ക​യി​ൽ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച സി​നി​മ ജൂ​ണിയ​ർ ആ​ർ​ട്ടി​സ്റ്റ് വൈ​ക്കം പ​ള്ളി​പ്ര​ത്തുശേ​രി പ​ട്ട​ശേ​രി മൂ​ശാ​റ​ത്ത​റ ഫ​ൽ​ഗു​ന​ന്‍റെ മ​ക​ൻ എം.​എ​ഫ്.​ക​പി​ലി(32)​ന് ജ​ന്മ​നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​നെ അ​വ​സാ​ന​ നോ​ക്കു കാ​ണാ​നാ​യി കാ​ത്തു​നി​ന്ന​ത്.​നാ​ട്ടി​ലെയും ബ​ന്ധു​ക്ക​ളു​ടെയും വി​വാ​ഹം, മ​ര​ണം തു​ട​ങ്ങി എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും മു​ന്നി​ൽ നി​ന്നു സ​ഹാ​യി​ച്ചി​രു​ന്ന ക​പി​ലി​ന്‍റെ അ​കാ​ല​വി​യോ​ഗം നാ​ടി​നാ​കെ നൊ​മ്പ​ര​മാ​യി.

ഹ്രസ്വ ചി​ത്ര​ങ്ങ​ളി​ലെ​യും റീ​ൽ​സു​ക​ളി​ലെയും പ്ര​ക​ട​ന​ത്തി​ലൂ​ടെ വ​ലി​യ ആ​രാ​ധ​കവൃ​ന്ദ​ത്തെ ക​പ​ിൽ നേ​ടി​യി​രു​ന്നു. കാ​ന്താ​ര-2 എ​ന്ന ക​ന്ന​ഡ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്നാ​ണ് ക​പി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി മൂ​കാം​ബി​ക​യി​ലെ​ത്തി​യ​ത്. സി​നി​മ​യോ​ട് ക​ടു​ത്ത പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ക​പി​ലി​ന് സി​നി​മ​യി​ൽ ല​ഭി​ച്ച അ​വ​സ​രം വി​നി​യോ​ഗി​ക്കു​ന്ന​തി​നു മു​മ്പേ രം​ഗ​മൊ​ഴി​യേ​ണ്ടി വ​ന്ന​ത് ഉ​റ്റ​വ​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ക​ന​ത്ത ആ​ഘാ​ത​മാ​യി.

മൂ​കാം​ബി​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി പു​ഴി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ക​പി​ൽ ക​യ​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളും മ​റ്റും ചേ​ർ​ന്ന് ഉ​ട​ൻ മു​ങ്ങി​യെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.