നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി തിരുനാളിനു കൊടിയേറി
1548986
Thursday, May 8, 2025 7:34 AM IST
നീണ്ടൂർ: സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. ജോർജ് പുതുപ്പറമ്പിൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാനയർപ്പിച്ചു. സമർപ്പിത സംഗമവും മൈക്കിൾ നാമധാരികളുടെ സംഗമവും നടത്തി.
ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ആരാധന: ഫാ. എബിൻ ഇറപ്പുറത്ത്. 5.30ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന: ഫൊറോനയിലെ വൈദികർ. ഏഴിന് നാടകം. നാളെ രാവിലെ ഏഴിന് മലങ്കര റീത്തിൽ വിശുദ്ധ കുർബാന, നൊവേന: ഫാ. ജിതിൻ തെക്കേകരോട്ട്.
8.30ന് കൊമ്പീരിയം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. ഒമ്പതിന് ഭവനങ്ങളിൽ കഴുന്ന് സമർപ്പണം. വൈകുന്നേരം 5.45ന് ഓണംതുരുത്ത് കുരിശുപള്ളിയിൽ ലദീഞ്ഞ്: ഫാ. ജോഷി വല്ലർകാട്ടിൽ. 6.45ന് വില്ലേജ്ഹാൾ കുരിശുപള്ളിയിൽനിന്ന് പള്ളിയിലേക്ക് കഴുന്നു പ്രദക്ഷിണം. 7.30ന് കൊമ്പീരിയം ഭാരവാഹികളുടെ സ്ഥാനാരോഹണം, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച.
ശനിയാഴ്ച രാവിലെ 6.45ന് സുറിയാനി പാട്ടുകുർബാന: ഫാ. ജിതിൻ വല്ലൂർ. വൈകുന്നേരം 6.45ന് പ്രാവട്ടം കുരിശുപള്ളിയിൽ ലദീഞ്ഞ്: ഫാ. ഫിൽമോൻ കളത്ര. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം. ഒമ്പതിന് വേസ്പര: ഫാ. ഏബ്രഹാം അരീപ്പറമ്പിൽ. തിരുനാൾ സന്ദേശം: ഫാ. നിഷാദ് വണ്ടൻകുഴിയിൽ. പരിശുദ്ധ കുർബാനയുടെ ആശീർവാദം: ഫാ. മൈക്കിൾ വെട്ടിക്കാട്ട്. കപ്ലോൻ വാഴ്ച.
ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് തിരുനാൾ കുർബാന: ഫാ. സിൽജോ ആവണിക്കുന്നേൽ. സഹകാർമികർ: ഫാ. ജിൻസ് നെല്ലിക്കാട്ടിൽ, ഫാ. ഷാനി വലിയപുത്തൻപുരയിൽ. തിരുനാൾ സന്ദേശം: ഫാ. ജിൻസ് നെല്ലിക്കാട്ടിൽ. പരിശുദ്ധ കുർബാനയുടെ ആശീർവാദം: ഫാ. തോമസ് പ്രാലേൽ. ഏഴിന് മ്യൂസിക് ഉത്സവ്.
തിങ്കളാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, നെയ്യപ്പം വാഴ്ത്തൽ: ഫാ. തോമസ് ചാണ്ടി ഓണാട്ട്.