പാലാ രൂപതാ മിഷനറി സംഗമം പാര്‍ക്കിംഗ് നിര്‍ദേശങ്ങള്‍
1549054
Friday, May 9, 2025 12:09 AM IST
പ്രവിത്താനം: നാളെ മാര്‍ ആഗസ്തിനോസ് പള്ളിയില്‍ രാവിലെ 9.15ന് ആരംഭിക്കുന്ന പാലാ രൂപത മിഷനറി സംഗമത്തിന് വിപുലമായ പാര്‍ക്കിംഗ് ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് പാര്‍ക്കിംഗ് കമ്മിറ്റി ചെയര്മാന് അറിയിച്ചു.
പങ്കെടുക്കുന്നവര്‍ പ്രധാന പ്രവേശന കവാടത്തിലൂടെ പ്രവേശിക്കണം. വാഹനങ്ങള്‍ പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്കു പ്രവേശിച്ചതിന് ശേഷം ആളുകളെ ഇറക്കണം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്രെ സമ്മേളനവേദിയോടു ചേര്‍ന്നുള്ള വഴിയില്‍ വാഹനം നിര്‍ത്തി ആളുകളെ ഇറക്കിയ ശേഷം പാര്‍ക്കിംഗ് ഗ്രൗണ്ട് രണ്ടില്‍ (സ്കൂള്‍ ഗ്രൗണ്ട്) ലേക്കു പോകണം. വിശിഷ്ടാതിഥികള്‍ക്കായി വാഹനപാര്‍ക്കിംഗ് ഗ്രൗണ്ട് നാലില്‍ (ഓഡിറ്റോറിയം) ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
മീഡിയ, ഫോട്ടോഗ്രാഫേര്‍സ് തുടങ്ങിയവര്‍ക്ക് രണ്ടാം പ്രവേശന കവാടത്തിലൂടെ പ്രവേശിച്ച് സമ്മേളന വേദിയില്‍ ഏത്താം. സമ്മേളന സമയത്തു രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പ്രവിത്താനം കുരിശുപള്ളിക്കവല മുതല്‍ ഫോറോന പള്ളി കഴിഞ്ഞ് മാര്‍ക്കറ്റ് ജംഗ്ഷന് വരെ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യരുത്. വലിയ വാഹനങ്ങള്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് മൂന്നില്‍ (ഓഡിറ്റോറിയത്തിന്റെ താഴ്ഭാഗത്തെ ഗ്രൗണ്ട്) പാര്‍ക്ക് ചെയ്യണം. ആളുകളെ ഇറക്കി തിരിച്ചു പോകുന്നവര്‍ തിരക്കു കുറയ്ക്കാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് മൂന്നില്‍ പ്രവേശിച്ച് പ്രവേശനകവാടം രണ്ടിലൂടെ പുറത്തു പോകണം.
മിഷനറി സംഗമത്തിന് എത്തിച്ചേരാന്‍ ഭരണങ്ങാനം ഫോറോന പള്ളിയുടെ ഓഡിറ്റോറിയത്തിനു മുന്‍പില്‍നിന്നും, പ്രവിത്താനം എംകെഎം ഹോസ്പിറ്റലിനു മുന്‍പില്‍നിന്നും സമ്മേളനസ്ഥലത്തേക്ക് രാവിലെ എട്ടു മുതല്‍ 9.30 വരെയും പൊതുമീറ്റിംഗ് അവസാനിച്ച് അരമണിക്കൂറിനുശേഷം ഇതേ ഇടങ്ങളിലേക്കു തിരിച്ചും എസ്ജെസിഇടി കോളജ് ബസ് സൗകര്യം ഉണ്ടായിരിക്കും.