സര്‍ഗക്ഷേത്ര നാടകോത്സവം നാലാം ദിവസത്തിലേക്ക്
1548996
Thursday, May 8, 2025 7:51 AM IST
ചങ്ങനാശേരി: സര്‍ഗക്ഷേത്ര യവനിക സീസണ് 4 പ്രഫഷണല്‍ നാടകോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ കോഴിക്കോട് രംഗഭാഷയുടെ "മിഠായിത്തെരുവ്’’എന്ന നാടകം ചെത്തിപ്പുഴ സര്‍ഗക്ഷേത്ര അങ്കണത്തില്‍ അവതരിപ്പിച്ചു.
മിഠായിത്തെരുവിന്റെ പശ്ചാത്തലത്തില്‍ ചുവരുകളില്ലാത്തവരുടെ തെരുവ് ജീവിതങ്ങളിലേക്ക്, വലിച്ചെറിയപ്പെട്ട നഷ്ട പ്രതാപങ്ങളിലേക്ക്, മതിലുകളില്ലാത്ത മനസുകളിലേക്ക്, അളവില്ലാത്ത ആര്‍ദ്രതയിലേക്കും ചോരമണമുള്ള കലിപ്പിലേക്കുമുള്ള ശക്തമായ അരങ്ങൊരുക്കമാണ് കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവ് എന്ന നാടകത്തിലൂടെ അരങ്ങേറിയത്.
ഇന്ന് വൈകുന്നേരം 6.30ന് കൊച്ചിന് ചന്ദ്രകാന്തയുടെ "ഉത്തമന്റെ സങ്കീര്‍ത്തനം' അവതരിപ്പിക്കും.