‘സ്വാശ്രയ സംഘങ്ങള്‍ സമകാലിക പ്രശ്നങ്ങളോട് പ്രതികരിക്കണം’
1548754
Wednesday, May 7, 2025 11:53 PM IST
പാലാ: സമകാലിക സാമൂഹ്യ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ സ്വാശ്രയ സംഘങ്ങള്ക്കാവണമെന്ന് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍. പിഎസ്ഡബ്ല്യുയുഎസിന്റെ പാലാ സോണല്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോണല്‍ വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്കരിച്ച ലഹരിവിരുദ്ധ യജ്ഞത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ നിര്‍വഹിച്ചു.
ളാലം പഴയ പള്ളി പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ സോണല്‍ ഡയറക്ടര്‍ ഫാ. ഐസക് പെരിങ്ങാമലയില്‍ അധ്യക്ഷത വഹിച്ചു. ളാലം പുത്തന്‍പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെക്സി ജോസഫ് ലഹരിവിരുദ്ധ സന്ദേശം നല്കി.
സ്വാശ്രയസംഘം ഡയറക്ടര്‍ ഫാ. ആന്റണി നങ്ങാപറമ്പില്‍, സാവിയോ കാവുകാട്ട്, ഷീബ ജിയോ, ഡാന്റീസ് കൂനാനിക്കല്‍, സിസ്റ്റര്‍ ജോസ്മിത എസ്എംഎസ്, സി.സി. ജോസ്, സൗമ്യ ജയിംസ്, എസ്. നിത്യ എന്നിവര്‍ പ്രസംഗിച്ചു.