ആശാവർക്കർമാർക്ക് തനത് ഫണ്ടിൽനിന്ന് അധികവേതനം നൽകണമെന്ന്
1549036
Friday, May 9, 2025 12:08 AM IST
മരങ്ങാട്ടുപള്ളി: ആശാവർക്കർമാർക്ക് പഞ്ചായത്ത് തനതു ഫണ്ടിൽനിന്ന് അധികവേതനം നൽകണമെന്ന ആവശ്യവുമായി യുഡിഎഫ് അംഗങ്ങൾ. യുഡിഎഫിന്റെ ആവശ്യം തള്ളി ഭരണപക്ഷമായ എൽഡിഎഫ്. പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ജനപ്രതിനിധികളുടെ ആവശ്യവും ഭരണപക്ഷത്തിന്റെ നിലപാടും.
ആശാവർക്കർമാരുടെ സമരസാഹചര്യം പരിഗണിച്ച് അധികവേതനം നൽകണമെന്നാവശ്യപ്പെട്ട് അംഗം സാബു അഗസ്റ്റിനാണ് പ്രമേയം അവതരിപ്പിച്ചത്. അംഗം ലിസി ജോയി പിന്തുണച്ചു. ഭൂരിപക്ഷമില്ലാതെ പ്രമേയം തള്ളപ്പെട്ടു. സമരമുഖത്തായിരിക്കുന്നവരോടു കരുണകാണിക്കാത്ത സംസ്ഥാനസർക്കാരിന്റെ അതേ പ്രതിബിംബമായിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതിയെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.