റബര്‍ ശിഖരം റോഡിനു മുകളിലേക്ക്; നാളുകളായിട്ടും നടപടിയില്ല
1549052
Friday, May 9, 2025 12:09 AM IST
കാഞ്ഞിരപ്പള്ളി: കാറ്റില്‍ ഒടിഞ്ഞ റബര്‍ ശിഖരം റോഡിനു മുകളില്‍ തൂങ്ങിക്കിടക്കാന് തുടങ്ങിന്നിട്ട് നാളുകളായിട്ടും നടപടിയില്ല. ആനക്കല്ല് - പൊന്മല - പൊടിമറ്റം റോഡില്‍ പൊന്മലയ്ക്കു സമീപമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്ന് മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് തൂങ്ങിക്കിടക്കുന്നത്. രണ്ടാഴ്ച പിന്നിട്ടതോടെ ശിഖരത്തിന്റെ ഇലകള്‍ കൊഴിഞ്ഞു.
നിരവധി വാഹങ്ങള്‍ കടന്നുപോകുന്ന റോഡില്‍ വാഹനത്തിനു മുകളിലേക്ക് മരശിഖരം വീണാല്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ദേശീയപാത 183ല്‍ പൊടിമറ്റത്തുനിന്ന് കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവേശിക്കാതെ എളുപ്പമാര്‍ഗം ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റോഡില്‍ ആനക്കല്ലില്‍ പ്രവേശിക്കാന്‍ കഴിയുന്നതാണ് ഈ റോഡ്.