മെഡിക്കൽ കോളജ് ഫാർമസിയിൽ മരുന്നുക്ഷാമമെന്ന്
1548983
Thursday, May 8, 2025 7:34 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ ഡയബറ്റിസ് രോഗികൾക്കുള്ള മെറ്റ് ഫോർമിൻ ഗുളിക ഇല്ലെന്നു പരാതി. മാസങ്ങളായി ഈ മരുന്ന് ഇല്ലെന്നാണ് രോഗികൾ പറയുന്നത്.
അതുപോലെ ഉദരസംബന്ധമായ രോഗം ബാധിച്ചവർക്ക് നൽകുന്ന വോനോഗ്രസ് 10 എംജി എന്ന ഗുളികയും ഫാർമസിയിലില്ല. ഫാർമസിക്കു പുറമേ വാർഡുകളിലും വിവിധ രോഗങ്ങൾക്കുള്ള മരുന്ന് വേണ്ടത്രയില്ലെന്നാണ് പരാതി.
ഇതേത്തുടർന്ന് ഒപിയിലെത്തുന്നവരും വാർഡുകളിൽ ചികിത്സയിൽ കഴിയുന്നവരും മരുന്നിനായി സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ടി വരികയാണ്.