ബൃഹദ് പദ്ധതികളും സംരംഭങ്ങളും മണ്ഡലത്തിൽ എത്താത്തത് ജനം പരിശോധിക്കണം: ജോസ് കെ. മാണി
1548987
Thursday, May 8, 2025 7:34 AM IST
കാണക്കാരി: എംഎൽഎ ഫണ്ടും എംപി ഫണ്ടും വിനിയോഗിച്ചുള്ള പ്രവർത്തനങ്ങളല്ല ഒരു നാടിന്റെ വികസന അടയാളങ്ങൾ ആകേണ്ടതെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ്-എം കാണക്കാരി മണ്ഡലം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ്, ലോപ്പസ് മാത്യു, നിർമല ജിമ്മി, ഡോ. സിന്ധുമോൾ ജേക്കബ്, ഷിബു കുപ്പക്കര, എമ്മാനുവേൽ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.