നാലുന്നാക്കല്‍ സെന്റ് മേരീസ് യുപി സ്കൂൾ സപ്തതിയാഘോഷവും പൂര്വവിദ്യാര്ഥീ സംഗമവും
1549000
Thursday, May 8, 2025 7:51 AM IST
കോട്ടയം: നാലുന്നാക്കല്‍ സെന്റ് മേരീസ് യുപി സ്കൂളില്‍ സപ്തതിയാഘോഷവും പൂര്‍വവിദ്യാര്‍ഥി സംഗമവും നാളെയും മറ്റെന്നാളും നടക്കും. നാളെ വൈകുന്നേരം നാലിനു ലഹരിവിരുദ്ധ സന്ദേശ ദീപശിഖാ റാലി നടത്തും.
തെങ്ങണ ജംഗ്ഷനില്‍ ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ.ആര്. ശ്യാംകുമാര്‍, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്, കുറിച്ചി സദന്, മൻസൂര്‍ മൗലവി അല്‍ഖാസിം, ഫാ. ലൈജു മര്‍ക്കോസ് എന്നിവര്‍ പ്രസംഗിക്കും. ഡിക്സണ്‍ സ്കറിയ നയിക്കുന്ന റാലി കണ്ണഞ്ചിറയില്‍ സമാപിക്കും. ബെന്നി ഇളങ്കാവില്‍, കോരസണ്‍ സഖറിയ, ടി.കെ. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിക്കും.
മറ്റെന്നാള്‍ വൈകുന്നേരം നാലിനു കണ്ണഞ്ചിറയില്‍ സപ്തതി വിളംബര ഘോഷയാത്ര ആരംഭിക്കും. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്കൂളില്‍ ആറിനു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
കെ.ആര്. ശ്യാംകുമാര്‍ അധ്യക്ഷത വഹിക്കും. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. പ്രഫ.ഡോ.എന്‍. ജയരാജ് സപ്തതി സ്മാരക പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഹെഡ്മിട്രസ് മറിയാമ്മ സ്കറിയ, പഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണന്, എലിസബത്ത് മാത്യു, പി.പി. പുന്നൂസ്, ഷിനു ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.