ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് മാതൃദിനാഘോഷം ഇന്ന്
1549266
Friday, May 9, 2025 7:46 AM IST
കോട്ടയം: ക്നാനായ കത്തോലിക്കാ വിമെന്‍സ് അസോസിയേഷന് മാതൃദിനത്തോടനുബന്ധിച്ച് ഇന്നു മാതൃസംഗമം സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മാതൃദിനാഘോഷം സംഘടിപ്പിക്കുന്നത്. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്യും.
കെസിഡബ്ല്യുഎ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍ അധ്യക്ഷത വഹിക്കും. അതിരൂപത പ്രൊ-പ്രോട്ടോസിഞ്ചെലൂസ് ഫാ. തോമസ് ആനിമൂട്ടില്‍, ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ. സജി മലയില്പുത്തന്പുരയില്, അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുര്യത്തറ, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ് ജനറല്‍ സിസ്റ്റര്‍ ലിസി മുടക്കോടില്‍ എന്നിവര്‍ പ്രസംഗിക്കും.
വനിതാ കൗണ്‍സലിംഗ് സെല്‍ ഉദ്ഘാടനവും ക്നാനായ മങ്ക മത്സരവും നടത്തും. കൂടുതല്‍ മക്കളുള്ള മാതാക്കളെ ചടങ്ങില്‍ ആദരിക്കും.