പാലായിലെത്തുന്നവര്‍ ‘ശങ്ക’ തീര്‍ക്കാന്‍ ആശങ്കപ്പെടേണ്ട ഗതികേടില്‍
1549037
Friday, May 9, 2025 12:08 AM IST
പാലാ: നഗരസഭയുടേതായി പല സ്ഥലത്തും ശുചിമുറികളുണ്ടെങ്കിലും മിക്കവയും പ്രവര്‍ത്തന രഹിതം. വലിയ പാലത്തിനടിയിലും രാമപുരം റോഡിലും ടൗണില്‍ ളാലം തോടിനോടു ചേര്‍ന്നുള്ള ടാക്സി സ്റ്റാന്‍ഡിന് മുന്പിലുമുള്ള പൊതു ശൗചാലയങ്ങള്‍ ഉപയോഗപ്രദമല്ല. പലയിടത്തും വെള്ളമോ വൈദ്യുതിയോ ഇല്ല. ഏറ്റെടുക്കാന്‍ കരാറുകാരും ഇല്ല. ശൗചാലയങ്ങള്‍ ഇല്ലാത്തതു മൂലം നഗരത്തിലേക്കു വരുന്ന യാത്രക്കാരും നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ബുദ്ധിമുട്ടുന്നുണ്ട്.
പുലര്‍ച്ചെ ദൂരയാത്ര കഴിഞ്ഞ് പാലാ നഗരത്തിലേക്ക് എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ടൗണിലെ വിവിധ ഇടങ്ങളിലെ നഗരസഭയുടെ ശുചിമുറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.