ബസ് കാത്തിരിപ്പുകേന്ദ്രം കൈയേറി നായകൾ
1549051
Friday, May 9, 2025 12:09 AM IST
പൊൻകുന്നം: രണ്ടാം മൈലിൽ തെരുവുനാശല്യം രൂക്ഷമാകുന്നതായി പരാതി. പൊൻകുന്നം - പാലാ സംസ്ഥാന പാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഇവയുടെ വാസം. ആളുകൾക്ക് വഴിനടക്കാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
ആളുകൾക്കുനേരേ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നതും പതിവ് സംഭവമാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആളുകൾക്ക് പ്രവേശിക്കാൻ പോലും കഴിയുന്നില്ല. കൊച്ചുകുട്ടികൾ ഉൾപ്പെടെയാണ് ഇവിടെ ഭീതിയോടെ നിൽക്കുന്നത്. ഇവരെ കണ്ടാൽ നായ ആക്രമിക്കും. തെരുവ് നായ ശല്യത്തിനെതിരേ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.