പൊൻകുന്നം- പാലക്കാട് സർവീസ് ഇന്നു മുതൽ
1548998
Thursday, May 8, 2025 7:51 AM IST
പൊൻകുന്നം: വ്യാപാരികളുടെയും യാത്രക്കാരുടെയും നാളുകളായുള്ള ആവശ്യത്തെത്തുടർന്ന് പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് പാലക്കാട് സർവീസ് ഇന്നാരംഭിക്കുമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു.
വൈകുന്നേരം 5.15ന് പൊൻകുന്നത്തുനിന്ന് ആരംഭിച്ച് പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ വഴി പാലക്കാട് രാത്രി 10.55ന് എത്തും. തിരികെ പാലക്കാടുനിന്ന് രാവിലെ 6.45ന് സർവീസ് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നിന് പൊൻകുന്നത്ത് എത്തും.
പുതിയ സർവീസ് ഇന്നു വൈകുന്നേരം അഞ്ചിന് പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിക്കും.