മെഡിസെപ്: ദോഷകരമായ നിബന്ധനകള്‍ ഒഴിവാക്കണം
1548989
Thursday, May 8, 2025 7:34 AM IST
കോട്ടയം : സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് പദ്ധതി പുതുക്കുമ്പോള്‍ ദോഷകരമായ നിബന്ധനകള്‍ ഒഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനന് പിള്ളയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി മൈക്കിള്‍ സിറിയക്, പി. രാധാകൃഷ്ണ കുറുപ്പ്, ഡോ. വര്‍ഗീസ് പേരയില്‍, ജയ്സണ്‍ മാന്തോട്ടം, വടയക്കണ്ടി നാരായണന്, പി.ടി. ജേക്കബ് മാത്തച്ചന് പ്ലാന്തോട്ടം, ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.