എണ്ണയ്ക്കാച്ചിറയിലെ 56 വീട്ടുകാര്‍ക്ക് പട്ടയം അനുവദിക്കണം
1548999
Thursday, May 8, 2025 7:51 AM IST
ചങ്ങനാശേരി: എണ്ണയ്ക്കാച്ചിറയിലെ പട്ടയമില്ലാത്ത 56 വീട്ടുകാര്‍ക്ക് ഉടന്‍ പട്ടയം അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡോ. ജോബിന് എസ്. കൊട്ടാരം. കേരള കോണ്‍ഗ്രസ് കുറിച്ചി എണ്ണയ്ക്കച്ചിറ യൂണിറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജോയ് എണ്ണയ്ക്കാച്ചിറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസ്, ഷാജി ഫിലിപ്പ് പറത്താഴെ, തങ്കപ്പന് കല്ലുതറ, തങ്കപ്പന് കെ.കെ., ജോയി എം.സി., മോഹനന് ഈ.ആര്., സരോജിനി കൊച്ചുപറമ്പ്, തങ്കമ്മ കുഞ്ഞാപ്പായി, ലീലാമ്മ ബാബു, ഓമന തങ്കപ്പന്, ടൈറ്റസ്, എം.സി. രാജു, പി.ടി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.