സംസ്കാരസാഹിതി പ്രവർത്തനോദ്ഘാടനവും മെംബർഷിപ്പ് വിതരണവും
1548758
Wednesday, May 7, 2025 11:53 PM IST
മുണ്ടക്കയം: കോൺഗ്രസ് പാർട്ടിയുടെ സാംസ്കാരിക വിഭാഗമായ കെപിസിസി സംസ്കാരസാഹിതി പൂഞ്ഞാർ നിയോജകമണ്ഡലതല പ്രവർത്തന ഉദ്ഘാടനവും മെംബർഷിപ്പ് വിതരണവും നടത്തി. മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ രഞ്ജിത്ത് കുര്യൻ അധ്യക്ഷത വഹിച്ചു.
സംസ്കാരസാഹിതി വർക്കിംഗ് ചെയർമാൻ എൻ.വി. പ്രദീപ്കുമാർ മെംബർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ ചെയർമാൻ ബോബൻ തോപ്പിൽ, കൺവീനർ അജി തകടിയേൽ, സംസ്ഥാന സെക്രട്ടറിമാരായ ജയേഷ് തമ്പാൻ, എം.കെ. ഷെമീർ, ഡിസിസി എക്സിക്യൂട്ടീവ് അംഗം റോയ് കാപ്പിലുമാക്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബിനു മറ്റക്കര, സതീഷ് കുമാർ, നിയോജകമണ്ഡലം കൺവീനർ കെ.സി. കൃഷ്ണകാന്ത്, ഷീബ ഡിഫൈൻ തുടങ്ങിയവർ പ്രസംഗിച്ചു.