അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കാത്തോലിക്ക പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയേറും
1549276
Friday, May 9, 2025 7:55 AM IST
അറുനൂറ്റിമംഗലം: സെന്റ് ജോസഫ് ക്നാനായ കാത്തോലിക്ക പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് ഇന്നു വൈകുന്നേരം അഞ്ചിന് വികാരി ഫാ. ജയിംസ് പൊങ്ങാനയില്‍ കൊടിയേറ്റും. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന: ഫാ. കോള്‍ബെ പുത്തന്‍പുരയില്‍, വൈകുന്നേരം 6.45ന് ലദീഞ്ഞ്: ഫാ. അഗസ്റ്റിന് വരിക്കമാക്കല്‍. ഏഴിന് പ്രദക്ഷിണം. 8.45ന് വചനസന്ദേശം: സഹവികാരി ഫാ. ഓനായി മണക്കുന്നേല്‍. തുടര്‍ന്ന് ആശീര്‍വാദം: ഫാ.ഫിലിപ്പ് രാമച്ചനാട്ട്.
പ്രധാന തിരുനാള്‍ ദിനമായ 11നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. 9.30ന് ആഘോഷമായ തിരുനാള്‍ റാസ: ഫാ. ജയിംസ് പന്നാങ്കുഴി ഒഎസ്ബി മുഖ്യകാര്മികത്വും ഫാ. ജോമേഷ് ഇലഞ്ഞിപ്പള്ളില്‍, ഫാ. കോള്‍ബെ പുത്തന്‍പുരയില്‍, ഫാ. ജസ്റ്റിന് പെരുമ്പളത്തുശേരില്‍, ഫാ. ജയ്സ് നീലാനിരപ്പേല്‍ എന്നിവര്‍ സഹകാര്മികത്വും വഹിക്കും. ഫാ. സനില്‍ മയില്‍ക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. 12ന് തിരുനാള്‍ പ്രദക്ഷിണം.