കോ​ട്ട​യം: സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹി​ക​സു​ര​ക്ഷാ ബോ​ര്‍​ഡി​ല്‍ ഓ​ണ്‍​ലൈ​ന്‍ പേ​മെന്‍റ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ പേ​രി​ലു​ള്ള 57037145715 എ​ന്ന അ​ക്കൗ​ണ്ട് ന​മ്പ​റി​ലേ​ക്ക് അം​ശ​ദാ​യം അ​ട​യ്ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു.

ജി​ല്ലാ ഓ​ഫീ​സി​ല്‍നി​ന്ന് അം​ഗ​ത്വം എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍ ഈ ​അ​ക്കൗ​ണ്ടി​ലേ​ക്ക് അം​ശ​ദാ​യം അ​ട​യ്ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും ജൂ​ലൈ 31നു​ള്ളി​ല്‍ അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ സോ​ഫ്റ്റ്‌വേറി​ല്‍ ഡേ​റ്റാ എ​ന്‍​ട്രി ന​ട​ത്ത​ണ​മെ​ന്നും ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ഇ​തു​വ​രെ​യു​ള്ള അം​ശ​ദാ​യത്തു​ക ഓ​ഫീ​സി​ല്‍നി​ന്ന് അ​പ്രൂവ്ചെ​യ്ത് വാ​ങ്ങ​ണം. ഓ​ഗ​സ്റ്റ് മു​ത​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഓ​ണ്‍​ലൈ​ന്‍ വ​ഴിയായി​രി​ക്കും. അ​തി​നാ​ല്‍, എ​ല്ലാ അം​ഗ​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ട്ടോ,

ആ​ധാ​ര്‍ കോ​പ്പി, ബാ​ങ്ക് പാ​സ്ബു​ക്ക് സിം​ഗി​ള്‍ അ​ക്കൗ​ണ്ട് കോ​പ്പി, വ​യ​സു തെ​ളി​യി​ക്കു​ന്ന രേ​ഖ, ക്ഷേ​മ​നി​ധി ഐ.​ഡി. കാ​ര്‍​ഡ് (ഒ​റി​ജി​ന​ല്‍), മു​ഴു​വ​ന്‍ അ​ട​വു​രേ​ഖ​ക​ള്‍, നോ​മി​നി​യു​ടെ പേ​രും വ​യ​സും എ​ന്നീ രേ​ഖ​ക​ളു​മാ​യി അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ ബോ​ര്‍​ഡി​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 0481-2300762.