ഉമ്മന്‍ ചാണ്ടിക്ക് കോട്ടയത്ത് സ്മാരകം
1548984
Thursday, May 8, 2025 7:34 AM IST
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോട്ടയത്ത് സ്മാരകം. ഉമ്മന്‍ ചാണ്ടിയുടെ സപ്തതി സ്മാരകമായി കോട്ടയം നഗരസഭ പ്രഖ്യാപിച്ച സ്മാരക ഹാളിന്റെ ഉദ്ഘാടനം ഇന്നു നടക്കും. നാഗമ്പടം ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് 50 ലക്ഷം രൂപ മുടക്കി 400 പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഹാള്‍.
നഗരസഭയുടെ വകയായുള്ള ബസ്സ്റ്റാന്‍ഡ് കെട്ടിടം ഉപയോഗിക്കാതെ വെറുതേകിടക്കുകയായിരുന്നു. ഇതാണ് മനോഹരമായ ഹാളായി മാറ്റിയിരിക്കുന്നത്. വലിയ ഓഡിറ്റോറിയങ്ങളും ഹാളുകളും നിരവധിയുണ്ടെങ്കിലും കോട്ടയം ടൗണില്‍ ചെറുതും മനോഹരവുമായ ഹാള്‍ ഇല്ലായിരുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വാടക നിരക്കാണ് ഹാളിനു നിശ്ചയിച്ചിരിക്കുന്നത്. 8500 രൂപയാണ് വാടക.
മൈക്ക് ഉള്‍പ്പെടെയുള്ള കൂടുതല്‍ സംവിധാനങ്ങളും ഹാളിനുള്ളില്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ഇന്നു രാവിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.