കോട്ടയം ഐഐഐടിയിൽ ഗവേഷണ അവസരങ്ങള്‍
1549032
Friday, May 9, 2025 12:08 AM IST
കോട്ടയം: ദേശീയവും അന്താരാഷ്ട്രവുമായി പ്രസക്തിയുള്ള ഗവേഷണ പദ്ധതികളിലേക്ക് ഐഐഐടി കോട്ടയം അപേക്ഷകള്‍ ക്ഷണിച്ചു.
എഐ അധിഷ്ഠിതമായ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ച് അല്‍ഷിമേഴ്സ് രോഗികളെ നിരീക്ഷിക്കുകയും സഹായിക്കുകയും അലര്‍ട്ട് നല്‍കുകയും ചെയ്യുന്നതിനുള്ള ലൈറ്റ് വെയ്റ്റ് മൊബൈല്‍ ആപ്പ് ടു മോനിട്ടര്‍, അസിസ്റ്റ് ആന്‍ഡ് അലര്‍ട്ട് അല്‍ഷിമേഴ്സ് പേഷ്യന്റ് ആന്‍ഡ് കെയര്‍ടേക്കേഴ്സ് എന്ന പദ്ധതിക്കായി കംപ്യൂട്ടര്‍ ആന്‍ഡ് എന്‍ജിനിയറിംഗ് വകുപ്പ് ജൂണിയര്‍ റിസേര്‍ച്ച് ഫെലോ സ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രതിമാസം 27,800 (എച്ച്ആര്‍എ ഉള്‍പ്പെടെ) ഫെലോഷിപ്പ് ലഭിക്കും. എല്ലാ രേഖകളും ഉള്‍പ്പെടുത്തി [email protected] എന്ന ഇമെയിലിലേക്ക് Application for Junior Research Fellow - Alzheimer’’s Project - IIIT Kottayam’’ എന്ന വിഷയം ചേര്‍ത്ത് അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് IIIT കോട്ടയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: www.iiitkottayam.ac.in