പാ​മ്പാ​ടി: പാ​മ്പാ​ടി​യി​ൽ കാ​ർ റെ​സ്റ്ററന്‍റിലേ​ക്ക് ഇ​ടി​ച്ചുക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നായി​രു​ന്നു അ​പ​ക​ടം. പാ​മ്പാ​ടി കാ​ർ​ഷി​ക വി​പ​ണനകേ​ന്ദ്രം ബി​ൽ​ഡിം​ഗി​ന് എ​തി​ർ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഫി ഹൗ​സി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചുക​യ​റി​യ​ത്. ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​വ​രു​ടെ വാ​ഹ​ന​മാ​ണ് അപകടത്തിൽപ്പെട്ടത്.

ക​ട​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ക​ണ്ണാ​ടി​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടുപാ​ടു​ക​ളുണ്ടായി. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളു​ടേ​താ​ണ് വാ​ഹ​നം. ആ​ർ​ക്കും പ​രിക്കി​ല്ല.