എഡിഎസ് വാര്‍ഷികവും മോട്ടിവേഷന്‍ ക്ലാസും
1548759
Wednesday, May 7, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് 21ാം വാർഡിലെ എഡിഎസ് വാര്‍ഷികവും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മോട്ടിവേഷന്‍ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ മഞ്ചു മാത്യു അധ്യക്ഷത വഹിച്ചു. സെന്റ് ഡൊമിനിക്സ് കോളജ് മുൻ പ്രിൻസിപ്പലും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. ആന്‍സി ജോസഫ് മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.
മികച്ച പ്രവർത്തനം കാഴ്ചവച്ച ബ്ലോക്ക് മെംബര്ക്കുളള ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ജനമിത്ര പുരസ്കരാം നേടിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയെ ഡോ. ആന്‍സി ജോസഫ് പ്രത്യേക പുരസ്കാരം നല്കി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്, പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, വി.പി. രാജന്, ദീപ്തി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും പാലിയേറ്റീവ് രോഗികള്‍ക്ക് മരുന്നും വീല്‍ ചെയറുകളും വിതരണവും ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.