മലയാള ബ്രാഹ്മണ സമാജം സമ്മേളനം
1549265
Friday, May 9, 2025 7:46 AM IST
കോട്ടയം: മലയാള ബ്രാഹ്മണ സമാജം നവതിയാഘോഷ സമാപനവും സംസ്ഥാന സമ്മേളനവും 11നു ചൈതന്യ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ടിനു പതാക ഉയര്‍ത്തും. 8.30നു ശബരിമല തന്ത്രി മഹേഷ് മോഹനര് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 1.30നു പൊതുസമ്മേളനത്തില്‍ സമാജം സംസ്ഥാന പ്രസിഡന്റ് ടി.വി. നാരായണശര്‍മ അധ്യക്ഷത വഹിക്കും. കവി വി. മധുസൂദനന് നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ. അലക്സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
മലയാള ബ്രാഹ്മണ സമാജം കേന്ദ്ര ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍ പുതുമന, കേന്ദ്ര ട്രഷറര്‍ ത്രിവിക്രമന്‍ നമ്പൂതിരി, എകെബിഎഫ് സംസ്ഥാനപ്രസിഡന്റ് എച്ച്. ഗണേഷ്, ജനറല്‍ സെക്രട്ടറി മുരളീധരന് നമ്പൂതിരി, പുഷ്പക ബ്രാഹ്മണ സേവാ സംഘം സംസ്ഥാനപ്രസിഡന്റ് എല്‍. വിശ്വനാഥന്, ഗൗഡ സാരസ്വത ബ്രാഹ്മണ ക്ഷേമ സഭാ സംസ്ഥാന പ്രസിഡന്റ് രംഗദാസപ്രഭു, സുരേഷ് മൂസത് തുടങ്ങിയവർ പ്രസംഗിക്കും.