പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഫലസമൃദ്ധി പദ്ധതി ഉദ്ഘാടനം ഇന്ന്
1549049
Friday, May 9, 2025 12:09 AM IST
പൂഞ്ഞാർ: നിയോജക മണ്ഡലത്തിൽ ഫലവൃക്ഷ കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷനും പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയും ചേർന്ന് നടപ്പിലാക്കുന്ന ഫലസമൃദ്ധി പദ്ധതിക്ക് ഇന്നു തുടക്കം.
രാവിലെ 10ന് തിടനാട് ഗ്രാപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും. കുമരകം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി. ജയലക്ഷ്മി ഫലവർഗങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുക്കും.