ഓട്ടോയ്ക്കു മുകളിൽ തെങ്ങ് വീണു
1548988
Thursday, May 8, 2025 7:34 AM IST
അയ്മനം: കല്ലുമടയ്ക്കു സമീപം നമ്പേരിപ്പടിയിൽ ഓട്ടോയ്ക്ക് മുകളിൽ തെങ്ങ് വീണു യാത്രക്കാർക്ക് പരിക്ക്. വഴിയോരത്തോടു ചേർന്നു നിന്നിരുന്ന തെങ്ങ് വെട്ടി മാറ്റുന്നത്തിനിടെയാണ് അതുവഴി കടന്നുപോയ ഓട്ടോയ്ക്ക് മുകളിൽ തെങ്ങു വീണത്.
ഓട്ടോയുടെ മുകൾ ഭാഗം പൂർണമായും തകർന്നു. ഡ്രൈവർക്കും യാത്രക്കാരിയായ യുവതിക്കും പരിക്കേറ്റു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.