നീലംപേരൂര്‍ സെന്റ് ജോര്‍ജ് വലിയപള്ളി വലിയ പെരുന്നാള്‍ ഇന്നും നാളെയും
1549267
Friday, May 9, 2025 7:46 AM IST
കുറിച്ചി: നീലംപേരൂര്‍ സെന്റ് ജോര്‍ജ് ക്നാനായ വലിയ പള്ളിയിലെ വലിയ പെരുന്നാള്‍ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു വൈകുന്നേരം ആറിനു സന്ധ്യാ പ്രാര്‍ഥന, ഏഴിന് പ്രസംഗം: ഫാ. ബിബിന്‍ ആന്‍ഡ്രൂസ് കുന്നുംപുറം, 7.15 ന് റാസ. 9.30 ന് സുത്താറ നമസ്കാരം, ആശീര്‍വാദം, ആകാശവിസ്മയ കാഴ്ചകള്‍, ബാന്റ്സെറ്റ്, ചെണ്ടമേളം, വയലിന് ഫ്യൂഷന്‍ എന്നിവ ഉണ്ടായിരിക്കും.
നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന ഫാ. കെ.സി. ഏബ്രഹാം കട്ടത്തറ, ഒന്പതിനു ഏഴിന്മേല് കുര്‍ബാന ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, സന്ദേശം, 11ന് നേര്‍ച്ചവിതരണം സെമിത്തേരിയില്‍ ധൂപപ്രാര്‍ഥന, ഉച്ചകഴിഞ്ഞ് 3.30ന് റാസ, ആശീര്‍വാദം, കൊടിയിറക്ക്.