കുട്ടികള്‍ക്കായി സ്മാര്‍ട്ട് ക്യാമ്പ് കുന്നന്താനം സീയോനില്‍
1546969
Wednesday, April 30, 2025 7:34 AM IST
ചങ്ങനാശേരി: കളി, ചിരി, ഗ്രൂപ്പ് ആക്ടിവിറ്റികളില്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പരിശീലിക്കാന്‍ കുട്ടികള്‍ക്കായി സ്മാര്‍ട്ട് ക്യാമ്പ് കുന്നന്താനം സീയോന് ധ്യാനകേന്ദ്രത്തില്‍ നടത്തും. അന്തര്‍ദേശീയ പരിശീലകന് സിജു ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
മേയ് 15നു രാവിലെ 10 മുതല്‍ 16നു വൈകുന്നേരം നാലു വരെയാണ് ക്യാമ്പ്. 10 മുതല്‍ 18 വയസുവരെയുള്ളവര്‍ക്കു പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 കുട്ടികള്‍ക്കാണ് പ്രവേശനം. 9847125029.