ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപത കൗണ്‍സില്‍ ഇന്ന്
1546968
Wednesday, April 30, 2025 7:34 AM IST
ചങ്ങനാശേരി: ഫിയാത്ത് മിഷന് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപതാ കൗണ്‍സില്‍ ചെത്തിപ്പുഴ തിരുഹൃദയ പള്ളി പാരിഷ്ഹാളില്‍ ഇന്ന് പത്തുമുതല്‍ മൂന്നുവരെ നടക്കും. കോഹിമ രൂപതാ ബിഷപ് മാര്‍ ജയിംസ് തോപ്പില്‍ ഉദ്ഘാടനം നിര്‍വഹിക്കും.
അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയാ കന്യാകോണില്‍ അനുഗ്രഹപ്രഭാഷണം നടത്തും. അതിരൂപത ഡയറക്ടര്‍ റവ.ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, ഓര്‍ഗനൈസിംഗ് പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യന്‍, ഫിയാത്ത് കോ-ഓര്‍ഡിനേറ്റര്‍ സിജോ ഔസേഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എബിന് ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
റവ.ഡോ. ജോസഫ് കൊല്ലാറ ക്ലാസ് നയിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.