എയ്ഡഡ് സ്കൂളുകളുടെ വികസനത്തിനുള്ള സാമ്പത്തിക സഹായം പുനരാരംഭിക്കും: മുഖ്യമന്ത്രി
1546967
Wednesday, April 30, 2025 7:33 AM IST
കുറിച്ചി: എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സാമ്പത്തിക സഹായം പുനരാരംഭിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂള്‍ നവതി സ്മാരക സമുച്ചയ സമര്‍പ്പണ സമ്മേളനവും നവതി സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന് സ്കൂള്‍ മുഖമണ്ഡപം സമര്‍പ്പിച്ചു. അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധര്‍മ സംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന് മുഖ്യപ്രഭാഷണം നടത്തി.
കൊടിക്കുന്നില്‍ സുരേഷ് എംപി, ജോസ് മൈക്കിള്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.