ഡിജിറ്റല്‍ സര്‍വേ: ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കണം
1545084
Thursday, April 24, 2025 6:59 AM IST
ചങ്ങനാശേരി: വൈക്കം ഒന്ന് റീസര്‍വേ സൂപ്രണ്ട് ഓഫീസിന്റെ കീഴില്‍ ഡിജിറ്റല്‍ സര്‍വേ നടന്നുവരുന്ന വാഴപ്പള്ളി കിഴക്ക് വില്ലേജിന്റെ ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കി 9(2) നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കിലും കുറെ ഭൂവുടമകളുടെ റിക്കാര്‍ഡുകള്‍ പരിശോധിച്ച് രേഖപ്പെടുത്താനും മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷനും നടത്താനുണ്ട്.
വെരിഫിക്കേഷന് നടത്താത്ത ഭൂവുടമകള്‍ ചങ്ങനാശേരി അരമനയ്ക്ക് എതിര്‍വശത്തുള്ള പാസ്റ്ററല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസില്‍ ഭൂമിയുടെ അവകാശരേഖകളുമായി ഹാജരാകണമെന്ന് റീസര്‍വേ സൂപ്രണ്ട് അറിയിച്ചു.
ഫോൺ: 7559913263, 8943803623.