ശില്പശാല നടത്തി
1544383
Tuesday, April 22, 2025 5:25 AM IST
വൈക്കം: സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന, പരിസ്ഥിതി പരിപാലന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ വൈക്കം നിയോജകമണ്ഡലതല കുളിർമ ഊർജസംരക്ഷണ ശില്പശാല സംഘടിപ്പിച്ചു. വീടുകളിലും കെട്ടിടങ്ങളിലും കൂൾ റൂഫ് സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂട് കുറയ്ക്കുകയും ഫാൻ, എസി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള അറിവു പകരലാണ് ശില്പശാലയുടെ ലക്ഷ്യം.
വൈക്കം ഫൊറോനാ പള്ളി ഹാളിൽ സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളിയുടെ അധ്യക്ഷതയിൽ നടന്ന യോഗം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. സഹൃദയ അനിമേറ്റർ ജീന തോമസ്, സഹൃദയ ടെക്ക് റിന്യൂവബിൾ എനർജി കോ- ഓർഡിനേറ്റർ റെജി ജയിംസ്, എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സൺ ജീസ് പി. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.