കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി
1544382
Tuesday, April 22, 2025 5:25 AM IST
മാഞ്ഞൂര്‍: പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനും ആശാവര്‍ക്കര്‍മാരോടുള്ള അവഗണനയ്ക്കും തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശിക നല്കാത്തതിനുമെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തിയാക്കാത്തത്, സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് തുടങ്ങി വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോ സഖറിയാസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് ധര്‍ണ ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് കാറുകുളം, ജോര്‍ജ് നെടുനിലം, വി.ആര്. ശിവദാസ്, ടോമി കറുകുളം, ചാക്കോ മത്തായി, ജെയ്നി തോമസ്, ബിന്ദു സുരേഷ്, ജോജോ കോട്ടപറമ്പില്‍, ജിസ് തോമസ്, ബാബു തൂമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.