ലഹരിവിരുദ്ധ വര്‍ഷാചരണവുമായി യുവദീപ്തി-എസ്എംവൈഎം; യൂണിറ്റുതല ഉദ്ഘാടനം 23ന്
1533587
Sunday, March 16, 2025 7:11 AM IST
ചങ്ങനാശേരി: മനുഷ്യസമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരേ ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎം “സേവ്’’ എന്ന പേരില്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിലിറങ്ങുന്നു. മുഴുവന്‍ യുവജനങ്ങളെയും ലഹരിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേര്‍ക്കുന്ന പദ്ധതിയാണിത്.
യൂണിറ്റുകളില്‍ ഏഴു പേരടങ്ങുന്ന ആന്റിഡ്രഗ് ആക്ഷന്‍ ഫോറം ഉടന്‍ രൂപീകരിക്കും. 23ന് ആന്റിഡ്രഗ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ ചൊല്ലി ഒരു വര്‍ഷത്തെ കര്‍മ പദ്ധതി ഉദ്ഘാടനം നടത്തും.
അന്നേദിവസം ലഹരിക്കെതിരെയുള്ള ലഘുലേഖ യുവജനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്യും. എല്ലാ യൂണിറ്റുകളിലും ലഹരിക്കെതിരേ ഫോട്ടോ ബൂത്ത് ക്രമീകരിച്ച് സോഷ്യല്‍ മീഡിയ കാമ്പയിന് സംഘടിപ്പിക്കും. ഇതുവരെ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാത്ത യുവജനങ്ങളെ പ്രത്യേകം ആദരിക്കുകയും ചെയ്യും.