വ്യാപാരിയെ പഞ്ചായത്തംഗം ആക്രമിച്ച കേസ്: കോടതി റിപ്പോർട്ട് തേടി
1533264
Sunday, March 16, 2025 2:26 AM IST
കളത്തൂക്കടവ്: വ്യാപാരിയെ പഞ്ചായത്തംഗം ആക്രമിച്ച കേസിൽ കോടതി റിപ്പോർട്ട് തേടി. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജോൺസൺ ഡൊമിനിക് പാറക്കലിനെ മേലുകാവ് പഞ്ചായത്തിന് മുൻവശം പബ്ലിക് റോഡിൽ ആക്രമിച്ച കേസിൽ പഞ്ചായത്ത് മെംബർ അജിത്ത് ജോർജിനെതിരേയുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് ഈരാറ്റുപേട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ മേലുകാവ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് ആവശ്യപ്പെട്ടത്.
മൂന്നിലവ് പഞ്ചായത്ത് 12-ാം വാർഡ് മെംബർ അജിത്ത് ജോർജിനെതിരേ കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ കേസ് മോണിട്ടർ ചെയ്യണമെന്നാവശ്യപ്പെട്ട് ജോർജുകുട്ടി ജി. കടപ്ലാക്കൽ മുഖേന ജോൺസൺ പാറയ്ക്കൽ നൽകിയ ഹർജിയിലാണ് മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ലീഗൽ സർവീസ് അഥോറിറ്റി മേലുകാവ് പഞ്ചായത്ത് ഹാളിൽ നടത്തിയ അദാലത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ജോൺസന്റെ ഇന്നോവ കാറിന്റെ ചില്ല് തകർന്നിരുന്നു. ഹർജി 19നു വീണ്ടും പരിഗണിക്കും.