ലഹരിമാഫിയയ്ക്കെതിരേ ജനകീയ സദസ് ഇന്ന്
1533228
Saturday, March 15, 2025 7:05 AM IST
കടുവാക്കുളം: സംയുക്ത സുവാര്‍ത്ത സമിതിയുടെയും, കത്തോലിക്ക കോണ്‍ഗ്രസ് കടുവാക്കുളം കൊല്ലാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ഇന്നു ജനകീയ സദസ് സംഘടിപ്പിക്കും. വൈകുന്നേരം 4.45നു പാക്കില്‍ സെന്റ് തെരേസാസ് പള്ളിയില്‍നിന്ന് ആരംഭിക്കുന്ന വാഹന സന്ദേശ യാത്ര, കോട്ടയം സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി. കോര ഫ്ളാഗ് ഓഫ് ചെയ്യും.
സംയുക്ത സുവാര്‍ത്ത സമിതി പ്രസിഡന്റ് ഫാ. ദേവസ്യ മാക്കിയിൽ അധ്യക്ഷത വഹിക്കും. കാത്തലിക് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി എബി കുന്നേപറമ്പില്, ഫാ. ജോസഫ് കണ്ണപ്പള്ളി, ഫാ. ഗീവര്‍ഗീസ് കടുങ്ങണിയില്, ഫാ. സുമോദ് സി. ചെറിയാന്, ഏലിയാസ് വാക്കപറമ്പില് എന്നിവര്‍ പ്രസംഗിക്കും.
സെന്റ് തെരേസാസ് പള്ളി, സെന്റ് തോമസ് യാക്കോബായ പള്ളി, സെന്റ് മാത്യൂസ് സിഎസ്ഐ പള്ളി എന്നിവര്‍ പാക്കില്‍ കവലയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് മൂലേടം ദിവാന് കവലയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി, സെന്റ് പോള്‍സ് സിഎസ്ഐ പള്ളി എന്നിവര്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കൊല്ലാട് ബെത്ലഹേം മാര്‍ത്തോമാ പള്ളി ജംഗ്ഷനില്‍ സ്വീകരണം നൽകും.
കൊല്ലാട് ബോട്ട് ജെട്ടി കവലയില്‍ സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി, സെന്റ് മിഖായേല്‍ സിഎസ്ഐ പള്ളി, സെന്റ് ആന്‍ഡ്രൂസ് മലങ്കര കത്തോലിക്കാ പള്ളി എന്നിവര്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് സന്ദേശ യാത്ര കടുവാക്കുളം ജംഗ്ഷനിലെത്തി ലഹരി വിരുദ്ധ ജനകീയ സദസ് നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍ നന്തികാട്ട് അധ്യക്ഷത വഹിക്കും. ജനകീയ സദസ് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് മലയില്‍ സാബു കോശി ചെറിയാന് ഉദ്ഘാടനം ചെയ്യും.
സംയുക്ത സുവാര്‍ത്ത സമിതി പ്രസിഡന്റ് ഫാ. അനീഷ് മാക്കിയില്‍, ജോണ്സണ് പൂവന്തുരുത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി മനു വി. മോഹന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജിഷ്ണു പ്രസന്നകുമാര്‍, കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോനാ പ്രസിഡന്റ് ബിനോയി ഇടയാടില്‍,
ഫാ. ചാക്കോച്ചന് വടക്കേതലയ്ക്കല്‍, ചെറിയാന് പാലത്തിങ്കല്‍, ജോണ്‍ കുഴിവേലില്‍, വര്‍ഗീസ് രാജര്ഭവന്, ജയിംസ് ചൂരോടില്, അനിയന് ജേക്കബ്, ബിജു മുണ്ടിയത്ത്, ചെറിയാന് മേരിവില്ല എന്നിവര്‍ പ്രസംഗിക്കും.