റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധം
1532989
Saturday, March 15, 2025 12:02 AM IST
മുണ്ടക്കയം ഈസ്റ്റ്: കുപ്പക്കയം-വള്ളിയങ്കാവ്, കുപ്പക്കയം-മതമ്പ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു. വി.സി. ജോസഫ്, ജോൺ പി. തോമസ്, സി.റ്റി. മാത്യു ചരളയിൽ, കെ.എൻ. രാമദാസ്, കെ.ആർ. വിജയൻ, ഷിയാസ് മൂത്തേടത്ത്, ശരത് ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.