ഈരാറ്റുപേട്ടയിൽ ഇനി ആരോഗ്യത്തിന്റെ സൺറൈസ്
1514798
Sunday, February 16, 2025 10:42 PM IST
ഈരാറ്റുപേട്ട: പ്രശസ്ത ലാപ്രോസ്കോപിക് സർജൻ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് നേതൃത്വം നൽകുന്ന സൺറൈസ് ഗ്രൂപ്പിന്റെ ഏഴാമത്തെ യൂണിറ്റ് ഈരാറ്റുപേട്ടയിൽ തുടങ്ങി. ആശുപത്രിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ 70 വയസിനു മുകളിൽ പ്രായം ഉള്ളവർക്കായ് സൺറൈസ് ഹോസ്പിറ്റൽ നൽകുന്ന സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ പദ്ധതിയായ കരുതൽ
സ്പർശത്തിന്റെ പ്രകാശനം ആന്റോ ആന്റണി എംപിയും ഈരാറ്റുപേട്ട നിവാസികൾക്കായി നൽകുന്ന അരികെ പദ്ധതിയുടെ പ്രകാശനം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദറും നിർവഹിച്ചു
തുടർന്ന് നടന്ന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മാണി സി. കാപ്പൻ എംഎൽഎ, പി.സി. ജോർജ്, എന്നിവർ പ്രസംഗിച്ചു.
സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സിഇഒ പ്രകാശ് മാത്യു, ജനറൽ മാനേജർ അബീഷ് ആദിത്യൻ എന്നിവർ ആശുപത്രിയുടെ ഭാവികാല പ്രവർത്തനങ്ങൾ പങ്കുവച്ചു .
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിലവാരത്തോടുകൂടിയ എമർജൻസി ആൻഡ് ട്രോമ കെയർ, ക്രിട്ടിക്കൽ കെയർ, ഗൈനക്കോളജി, പീഡിയാട്രിക് ആൻഡ് നിയോനാറ്റോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി, നെഫ്രോളജി, ഇഎൻടി ജനറൽ മെഡിസിൻ, പൾമോണോളോജി എന്നീ വിഭാഗങ്ങളുമായാണ് സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയിൽ പ്രവര്‍ത്തനം ആരംഭിച്ചത്.