വെയിറ്റിംഗ് ഷെഡ് നാടിന് സമര്‍പ്പിച്ചു
1513829
Thursday, February 13, 2025 11:51 PM IST
ഉഴവൂര്‍: ഉഴവൂര്‍ ടൗണില്‍ പള്ളിക്കവലയില്‍ പുതിയതായി നിര്‍മിച്ച വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഉഴവൂര്‍ പള്ളിക്കവലയില്‍ ബസ് കാത്തിരിപ്പുകേന്ദ്രം വേണമെന്നുള്ള ആവശ്യം പരിഗണിച്ച് എംഎല്‍എ ഫണ്ടില്‍നിന്നു പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് വെയിറ്റിംഗ് ഷെഡ് പണിതത്. ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ന്യൂജെന്റ് ജോസഫ് അധ്യക്ഷത വഹിച്ചു.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരി ഫാ. അലക്സ് ആക്കപറമ്പില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചന്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എം. മാത്യു, ഉഴവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ഉഴവൂര്‍ ബ്ലോക്ക് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എന്‍. രാമചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജു പി. ബെന്നി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബിനു ജോസ് തൊട്ടിയില്‍, ജോണിസ് പി. സ്റ്റീഫന്‍, മെംബര്‍മാരായ ജസീന്ത പൈലി, സുരേഷ്, സിറിയക് കല്ലട, എലിയാമ്മ കുരുവിള, മേരി സജി, ബിന്‍സി അനില്‍, ശ്രീനി തങ്കപ്പന്, റിനി വില്‍സണ്‍, പ്രകാശ് വടക്കേല്‍, സജി ചിരട്ടോലിക്കല്‍, സൈമണ്‍ ഒറ്റത്തങ്ങാടി, സ്റ്റീഫന്‍ ചേട്ടിക്കല്‍, ജോസ് തൊട്ടിയില്‍, ജോയി അഞ്ചാംതടം, മോഹനന് അലകുളത്തില്, പി.പി. ബെന്നി, അജോ അപ്പച്ചന്, കെ.കെ. ജോസ് തൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.