റോഡിലെ പൊടിശല്യം കാരണം നഴ്സറി സ്കൂള്‍ അടച്ചുപൂട്ടി
1513802
Thursday, February 13, 2025 8:12 AM IST
ഇരവുചിറ: ഇരവുചിറ സെന്റ് മേരീസ് പള്ളിയോടു ചേര്‍ന്നുള്ള സെന്റ് ഫ്രാന്‍സിസ് നഴ്സറി സ്കൂൾ റോഡിലെ പൊടിശല്യം കാരണം അടച്ചിട്ടു. സമീപത്തെ റോഡ് ജലവിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു വേണ്ടി കുഴിയെടുത്തിരുന്നു.
പൈപ്പ് ലൈന്‍ സ്ഥാപിച്ച കുഴിയടച്ചെങ്കിലും പൊടി ശല്യം നഴ്സറി സ്കൂളിലെ പഠനത്തെ ബാധിച്ചു. ഇതുമൂലമാണ് നഴ്സറി സ്കൂള്‍ താത്കാലികമായി അടയ്ക്കേണ്ട സാഹചര്യമുണ്ടായത്. റോഡ് എത്രയും വേഗം പൂര്‍വസ്ഥിതിയില്‍ ആക്കിയാല്‍ മാത്രമേ ഇവിടെ അധ്യയനം സാധ്യമാവുകയുള്ളൂ. അതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.