മന്ത്രി സഭ ഇന്ന് പാലായില്‍
1377661
Tuesday, December 12, 2023 12:12 AM IST
പാലാ: ഇന്നത്തെ സായാഹ്നം പാലായ്ക്ക് മറ്റൊരു ആഘോഷമായി തീരും.
കാബിനറ്റ് ഒന്നാകെ എത്തുന്ന നവകേരള സദസ് വന്‍ വിജയമാക്കുവാനും ജനപങ്കാളിത്തം ഉറപ്പുവരുത്തുവാനും വലിയ ഒരുക്കങ്ങളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളും സംഘാടക സമിതികളും സംയുക്തമായി നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇന്ന് പാലായില്യില് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ പരാതികള്‍ കൗണ്ടറുകളില്‍ സ്വീകരിക്കും. സമ്മേളനം തീരുന്നതു വരെ പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
വിളമ്പര ജാഥ
പാലാ: നവകേരള സദസിന്റെ ആരംഭം അറിയിച്ചു നഗരത്തില്‍ വിളമ്പര ജാഥ നടത്തി. സെന്റ് തോമസ് ഹൈസ്കൂള്‍ മൈതാനിയില്‍നിന്നു മുനിസിപ്പല്‍ ഓഫിസ് അങ്കണത്തിലേയ്ക്കാണ് റാലി നടന്നത്. തോമസ് ചാഴികാടന് എംപി റാലി ഫ്ളാഗ് ഓഫ് ചെയ്തു.
മുന്‍ അഞ്ചലോട്ടക്കാരനാണ് അന്നത്തെ അതേ വേഷം ധരിച്ച് റാലിക്ക് മുന്നില്‍ നിന്നത്. ബൈക്കുകള്‍, ചെണ്ടമേളം, നാസിക് ഡോള്‍, കലാരൂപങ്ങളായഗരുഢന്, കൊട്ട കാവടി, പൂക്കാവടി മുത്തുകുടകള്‍ ഏന്തിയ വനിതകള്‍, മുനിസിപ്പല്‍ ജീവനക്കാര്‍, ഗവണ്മെന്റ് ജീവനക്കാര്‍, എന്നിവരും റാലിയില്‍ അണിചേര്‍ന്നു.അല്‍ഫോന്‍സാ കോളജ് വിദ്യാര്‍ഥികള്‍,അങ്കണവാടി ടീച്ചേഴ്സ്, എന്‍സിസി, സെന്റ് തോമസ് കോളജ് വിദ്യാര്‍ഥികള്‍, ഹരിതകര്‍മസേന, കായിക താരങ്ങള്‍ എന്നിവരും ഉണ്ടായിരുന്നു.
കുടുംബശീ, തൊഴിലുറപ്പ് പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു. ഹോമിയോ ആശുപത്രി, ജനറല്‍ ആശുപത്രി ജീവനക്കാര്‍ നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഹോട്ടല്‍ ആസോസിയേഷൻ റെസിഡന്‍സ് അസോസിയേഷന്, വ്യാപ്യാരി വ്യവസ്യായി പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവരും റാലിയുടെ ഭാഗമായി നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ, ആര്‍ഡിഒ പി.ജി. രാജേന്ദ്രബാബു, ജൂഹി മരിയ ടോം, സിജി പ്രസാദ്, പി.എം. ജോസഫ്, ആന്റോ പടിഞ്ഞാറേക്കര, ഷാജു തുരുത്തല്‍, സാവിയോ കാവുകാട്ട്, നിര്‍മ്മല ജിമ്മി, വി.എല്‍. സെബാസ്റ്റ്യന്‍, ബിജു പാലൂപടവന്‍, ബിജി ജോജോ, ബൈജു കൊല്ലംപറമ്പില്‍, ബിന്ദു മനു, മായാപ്രദീപ്, രാജേഷ് വാളി പ്ലാക്കല്‍, ജോസുകുട്ടി പൂവേലി എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.