നവകേരള സദസ്: പാലായില്‍ ഇന്ന് ഗതാഗത ക്രമീകരണം
1377660
Tuesday, December 12, 2023 12:12 AM IST
പാലാ: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന നവകേരളസദസിനോടനുബന്ധിച്ച് പാലാ ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കോട്ടയം ഭാഗത്തുനിന്നു പാലാ ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂര്‍ അമ്പലം ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് ആര്. വി. ജംഗ്ഷനിലെത്തി ബൈപാസ് റോഡുവഴി സിവില്‍ സ്റ്റേഷന്, കിഴതടിയൂര്‍ ജംഗ്ഷന് വഴി യാത്ര തുടരണം.
ഈരാറ്റുപേട്ടയില്‍നിന്നു വരുന്ന വാഹനങ്ങള്‍ മഹാറാണി ജംഗ്ഷന്, കിഴതടിയൂര്‍ ജംഗ്ഷന് വഴി ബൈപാസിലൂടെ യാത്ര തുടരണം പൊന്‍കുന്നം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പന്ത്രണ്ടാം മൈലില്‍ നിന്നും കടപ്പാട്ടൂര്‍ ബൈപാസ് വഴി യാത്ര ചെയ്യണം. തൊടുപുഴ റൂട്ടില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കിഴതടിയൂര്‍ ജംഗ്ഷനില്‍നിന്നു ബൈപാസിലൂടെ യാത്ര തുടരണം. കോട്ടയം ഭാഗത്തുനിന്നും പൊന്‍കുന്നം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കടപ്പാട്ടൂര്‍ ബൈപാസു വഴി 12-ാം മൈല്‍ എത്തി പൊന്‍കുന്നം ഭാഗത്തേക്ക് പോകണം.
പാലാ ഗവണ്‍മെന്റ്് ഹോസ്പിറ്റല്‍ ജംഗ്ഷന് മുതല്‍ സ്റ്റേഡിയം ജംഗ്ഷന് വരെയുള്ള ഭാഗത്ത് ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ രാത്രി 10 വരെ വണ്‍ വേ ഒഴിവാക്കി ഇരു വശത്തേയ്ക്കും ട്രാഫിക് അനുവദിക്കും.
പാര്‍ക്കിംഗ്
രാമപുരം, കരൂര്‍ പഞ്ചായത്തുകളില്‍നിന്നുള്ള ബസുകള്‍ റിവര്‍ വ്യൂ (പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്) റോഡില്‍ പാര്‍ക്ക് ചെയ്യണം.
മൂന്നിലവ്, തലനാട്, തലപ്പുലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ റിവര്‍ വ്യൂ (പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്) റോഡില്‍ ആളെ ഇറക്കി മുണ്ടുപാലം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
കടനാട്, മേലു കാവ് പഞ്ചായത്തുകളില്‍നിന്നുള്ള ബസുകള്‍ റിവര്‍ വ്യൂ (പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്) റോഡില്‍ തൊടുപുഴ റോഡില്‍ കാര്‍മ്മല്‍ ആശുപത്രി ജംഗ്ഷന് മുതല്‍ പ്രവിത്താനം ഭാഗത്തേക്ക് റോഡിന്റെ ഇടതുഭാഗത്തു പാര്‍ക്ക് ചെയ്യണം. പാലാ നഗരസഭ, മീനച്ചില്‍, മുത്തോലി പഞ്ചായത്തില്‍ നിന്നുള്ള ബസുകള്‍ കുരിശുപള്ളി ജംഗ്ഷനില്‍ ആളെ ഇറക്കി പാലാ തൊടുപുഴ റോഡില്‍ കാര്‍മ്മല്‍ ആശുപത്രി ജംഗ്ഷന് മുതല്‍ പ്രവിത്താനം ഭാഗത്തേക്ക് റോഡിന്റെ ഇടതുഭാഗത്തു പാര്‍ക്ക് ചെയ്യണം.
എലിക്കുളം, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ നിന്നുള്ള ബസുകള്‍ പാലാ മുനിസിപ്പല്‍ ലൈബ്രറി മുന്‍വശം ആളെ ഇറക്കി കടപ്പാട്ടൂര്‍ ബൈപാസില്‍ പാര്‍ക്ക് ചെയ്യണം. വിവിഐപി വാഹനങ്ങള്പാലാ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. വിഐപി വാഹനങ്ങള്‍ പാലാ പഴയ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. മറ്റു വകുപ്പുകളുടെ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും സെന്റ് തോമസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കൂടുതലായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ബൈ പാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം.
കലാസന്ധ്യ
പാലാ: നവകേരള സദസില്‍ നാലു മുതല്‍ എലിക്കുളം മാജിക് വോയിസ് അവതരിപ്പിക്കുന്ന ഗാനമേളയും 7.30 മുതല്‍ ജൂനിയര്‍ കലാഭവന്‍ മണി രതീഷ് വയലായും ജൂണിയര്‍ ജയന് സ്റ്റാന്‍ലി കോട്ടയവും ആലപ്പി ഗോപകുമാറും കലാഭവന്‍ ജോഷിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും.
നവകേരള സദസിനായി കൂറ്റന്‍ പന്തലാണ് സ്ഥാപിച്ചിരിക്കുന്നത്. ഒറ്റ നിരയില്‍ 25 പേര്‍ക്ക് ഇരിക്കാവുന്ന വിധമാണ് വേദി തയാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ എംപിമാരായ ജോസ്.കെ. മാണിക്കും തോമസ് ചാഴികാടനും മുന്‍ നിരയില്‍ ഇരിപ്പിടമുണ്ടാവും.
പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സജീകരണമാണ് ഒരിക്കിയിട്ടുള്ളത്. അഗ്നി സുരക്ഷാ വിഭാഗത്തിനും ആരോഗ്യ വിഭാഗത്തിനും സ്ഥലസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
സ്വാഗതഗാനം വിദ്യാഭ്യാസ ഓഫീസറും അധ്യാപകരും ആലപിക്കും
പാലാ: നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന നവ കേരള സദസിന് സ്വാഗത ഗാനം ആലപിക്കുക അധ്യാപകരായിരിക്കും.
പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ പി. സുനിജ യുടെയും പാലാ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സംഗീത അധ്യാപിക അഞ്ചു സി. നായരുടെയും നേതൃത്വത്തിലാണ്.
പാലാ ബി ആര് സി ട്രെയിനര്‍ കെ. രാജ്കുമാര് രചിച്ച സ്വാഗത ഗാനം ആലപിക്കുന്നത്. പാല സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജിന്‍സ് ജോര്‍ജ്, ഷോബി ജോണ്‍, രാമപുരം ബിആര്‍ സി യിലെ വി.എസ്. സാജന്, കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ രമ്യ രാജന്, കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്കൂളിലെ ബോബി കുര്യന്, അയര്‍ക്കുന്നം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജിജോ ചെറിയാന്, കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗീതിക സെബാസ്റ്റ്യന്‍ എന്നിവരാണ് സ്വാഗത ഗാനം ആലപിക്കുക.