മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ
1377641
Monday, December 11, 2023 10:29 PM IST
കടുത്തുരുത്തി: മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞീഴൂര്‍ ചേരുംതടം പനച്ചിത്തറ ജോയിംസ് ജോസഫ് (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.45ഓടെ കാട്ടാമ്പാക്ക് കണക്കഞ്ചേരി പള്ളിയുടെ കെട്ടിടത്തിലാണ് സംഭവം.
രാവിലെ പള്ളിയിലെ തിരുകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായെത്തിയ ഇയാള്‍ ബാത്ത് റൂമില്‍ പോകുവാണെന്നു പറഞ്ഞാണ് പള്ളിയില്നിന്നിറങ്ങിയത്. വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വികാരിയച്ചന് തിരിച്ചെത്തിയപ്പോഴാണ് ജോയിംസിനെ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യന്ന് പോലീസ് പറഞ്ഞു.
വയറിംഗ്, പബ്ലിംഗ് ജോലികള്‍ ചെയ്തിരുന്ന ജെയിംസ് വീട് നിര്‍മിക്കുന്നതിനായി തറയുടെ പണികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വീട് നിർമാണത്തിനായി സഹായിക്കുമെന്ന് പറഞ്ഞിരുന്നവര്‍ നല്‍കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമായതെന്നും പോലീസ് പറഞ്ഞു. സംസ്കാരം ഇന്ന് രാവിലെ 11ന് കാട്ടാമ്പാക്ക് ചെറുപുഷ്പ ദേവാലയത്തില്‍.