ഡി. രാജ കാനം രാജേന്ദ്രന്റെ വീട്ടിലെത്തി
1377636
Monday, December 11, 2023 9:56 PM IST
വാഴൂർ: സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും നേതാക്കളും കാനം രാജേന്ദ്രന്റെ വീട്ടിലെത്തി. ഇന്നലെ ഉച്ചയോടെയാണ് അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ, ആനി രാജ, സത്യൻ മൊകേരി, സംസ്ഥാന കൗൺസിലംഗം സി.കെ. ശശിധരൻ, മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് പി. വസന്തം, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, മണ്ഡലം സെക്രട്ടറി എം.എ. ഷാജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്ദംകുളം എന്നിവർ കാനത്തിന്റെ വീട്ടിലെത്തിയത്. കാനത്തിന്റെ ഭാര്യ വനജ, മക്കളായ സദീപ്, സ്മിത, വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾ എന്നിവരെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.