നവകേരളസദസ്: പൊന്‍കുന്നത്ത് ഇന്നു ഗതാഗതക്രമീകരണം
1377633
Monday, December 11, 2023 9:34 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നവകേരള സദസിനോടനുബന്ധിച്ച് ഇന്നു വൈകുന്നേരം 3.30ന് പൊന്‍കുന്നം ടൗണിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.
കോട്ടയം ഭാഗത്തുനിന്നു വരുന്ന സ്വകാര്യ വാഹനങ്ങള്‍, ശബരിമല തീര്‍ഥാടക വാഹനങ്ങള്‍ എന്നിവ 19-ാം മൈല്‍ എത്തി വലത്തേക്കു തിരിഞ്ഞ് ചെന്നക്കുന്ന് -പ്ലാവോലികവല - ചിറക്കടവ് അമ്പലം ജംഗ്ഷന്- വെട്ടോര്‍ പുരയിടം -മൂന്നാം മൈല്‍ റോഡ് വഴി വന്ന് മണ്ണംപ്ലാവ് എത്തി കാഞ്ഞിരപ്പള്ളി, എരുമേലി ഭാഗത്തേക്കു പോകണം.
പാലാ ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു വരുന്ന വലിയ വാഹനങ്ങള്‍ ഒഴികെയുള്ള സ്വകാര്യ വാഹനങ്ങള്‍, തീര്‍ഥാടക വാഹനങ്ങള്‍ എന്നിവ അട്ടിക്കവല - മാന്തറ റോഡുവഴി വന്ന് കെ. വി.എം.എസ് -തമ്പലക്കാട് റോഡിലെത്തി അവിടെ നിന്നും കോട്ടയം -കുമളി റോഡില്‍ കയറി കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകുക. ഈ റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ പൊന്‍കുന്നം ടൗണില്‍ എത്തി മണിമല റോഡിലൂടെ അതാതു സ്ഥലങ്ങളിലേക്ക് പോകണം.
എരുമേലി ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്കു വരുന്ന സ്വകാര്യ വാഹനങ്ങള്‍, തീര്‍ഥാടക വാഹനങ്ങള്‍ മണ്ണംപ്ലാവില്‍ നിന്നും മൂന്നാം മൈല്‍ എത്തി കാഞ്ഞിരപ്പള്ളി- മണിമല റോഡിലൂടെ കൊടുങ്ങൂര്‍ ഭാഗത്തേക്ക് പോകണം.
എരുമേലി ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് കെവിഎംഎസ് റോഡുവഴി വരുന്ന സ്വകാര്യ വാഹനങ്ങള്‍, തീര്‍ഥാടക വാഹനങ്ങള്‍ മണ്ണംപ്ലാവില്നിന്നും കാഞ്ഞിരപ്പള്ളി റോഡുവഴി കാഞ്ഞിരപ്പള്ളി കുരിശു കവലയില്‍നിന്നും തമ്പലക്കാട് റോഡുവഴി പാലാ ഭാഗത്തേക്ക് പോകണം.
കൂടാതെ വിഐപികള്‍ പോകുന്ന സമയം പൊന്‍കുന്നം ഭാഗത്ത്നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പൊന്‍കുന്നം -മണിമല റോഡിലൂടെ ചിറക്കടവ് എത്തി മണ്ണുംപ്ലാവ് വഴി പോകണം.
മുഖ്യമന്ത്രിയും മന്ത്രിമാരും മുണ്ടക്കയത്തുനിന്നും പുറപ്പെട്ട് പൊന്‍കുന്നത്തെ വേദിയില്‍ എത്തുന്ന സമയവും പരിപാടിയില്‍ പങ്കെടുത്തു പാലായിലേക്കു പുറപ്പെടുന്ന സമയത്തും മാത്രമേ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുകയുള്ളു. പാലായിലേക്കു വാഹനം പോയ ശേഷം നിയന്ത്രണം പിന്‍വലിക്കും.
15,000 പേർക്ക്
പങ്കെടുക്കാനുള്ള
ക്രമീകരണം
പൊൻകുന്നം: പൊൻകുന്നം ഗവൺമെന്റ് വിഎച്ച്എസ്എസ് മൈതാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു വൈകുന്നേരം നാലിനാണ് സദസ് തുടങ്ങുന്നത്. കലാപരിപാടികൾ വേദിയിൽ ഉച്ചയ്ക്ക് 1.30ന് തുടങ്ങും.
ഉച്ചയ്ക്ക് ഒന്നുമുതൽ പരാതികൾ സ്വീകരിക്കാൻ 25 കൗണ്ടറുകൾ പ്രവർത്തിക്കും. ഇതിൽ അഞ്ചു കൗണ്ടറുകൾ സ്ത്രീകൾക്കും മുതിർന്നവർക്ക് രണ്ടും ഭിന്നശേഷിക്കാർക്കായി ഒന്നും കൗണ്ടറുകൾ പ്രവർത്തിക്കും. പരാതികൾ ഇന്നുതന്നെ കോട്ടയം കളക്ടറേറ്റിൽനിന്നു അതാത് വകുപ്പുകളിലെത്തിക്കും. മൈതാനത്ത് 15000 പേർക്ക് പങ്കെടുക്കാൻ ക്രമീകരണമുണ്ട്. ചടങ്ങിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ഡപ്യൂട്ടി കളക്ടർ ഗീതാകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാകേഷ്, താലൂക്ക് സപ്ലൈ ഓഫീസർ ജയൻ ആർ. നായർ, നിയാസ്, സംഘാടക സമിതി ഭാരവാഹികളായ മുകേഷ് കെ. മണി, അജിതാ രതീഷ്, ടി.എൻ. ഗിരീഷ് കുമാർ, വി.ജി. ലാൽ, ഷമീം അഹമ്മദ്, ഗിരീഷ് എസ്. നായർ, എം.എ. ഷാജി, ബിഡിഒ സുജിത് എന്നിവർ പങ്കെടുത്തു.
പാര്‍ക്കിംഗ് ക്രമീകരണം ഇങ്ങനെ
കാഞ്ഞിരപ്പള്ളി: നവകേരള സദസിനോടനുബന്ധിച്ച് പൊന്‍കുന്നത്ത് സ്വീകരിച്ചിട്ടുള്ള പാര്‍ക്കിംഗ് ക്രമീകരണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളും അകമ്പടി വാഹനങ്ങളും ഇന്ത്യൻ ഓയില്‍ പമ്പ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ചിറക്കടവ്, കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് വരുന്ന ഗവണ്മെന്റ് ് വാഹനങ്ങള്‍ പൊന്‍കുന്നം ടൗണ്‍ ഹാളിനു സമീപമുള്ള രണ്ട് പാര്‍ക്കിംഗ് ഗ്രൗണ്ടിലും കോട്ടയം, പാലാ ഭാഗത്ത്നിന്നു വരുന്ന ഗവണ്മെന്റ് വാഹനങ്ങള്‍ ഹോളി ഫാമിലി ചര്‍ച്ച് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.
നവകേരളസദസിലേക്കു കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു പൊന്‍കുന്നം ഭാഗത്തേക്ക് വരുന്ന ബസുകള്‍ (കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകള്‍) കെവിഎംഎസ് ജംഗ്ഷനു സമീപമുള്ള യൂണിയന് ബാങ്കിനു മുന്‍വശം ആളുകളെ ഇറക്കി ഇളങ്ങുളം അമ്പലം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
നവകേരളസദസിലേക്കു മണിമല ഭാഗത്ത്നിന്ന് പൊന്‍കുന്നം ഭാഗത്തേക്ക് വരുന്ന ബസുകള്‍ (മണിമല, വെള്ളാവൂര്‍, ചിറക്കടവ് പഞ്ചായത്തുകള്‍) ട്രെന്‍ഡ്സ് ടെക്സ്റ്റയില്സിനും ഭാരത് പെട്രോളിയം പമ്പിനും എതിര്‍വശം ആളുകളെ ഇറക്കി എകെജെഎം സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
മണിമല ഭാഗത്ത് നിന്ന് പൊന്‍കുന്നം ഭാഗത്തേക്കു വരുന്ന ബസുകള്‍ (നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകള്‍) ഇന്ത്യന്‍ കോഫി ഹൗസിനു മുന്‍വശത്ത് ആളുകളെ ഇറക്കി എകെ ജെഎം സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. നെടുംകുന്നം, വാഴൂര്‍, കറുകച്ചാല്‍, പള്ളിക്കത്തോട് തുടങ്ങിയ പഞ്ചായത്തുകളിലെ കോട്ടയം, പാലാ ഭാഗത്ത്നിന്നു വരുന്ന ബസുകള്‍ പൊന്‍കുന്നം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ആളുകളെ ഇറക്കി ശ്രേയസ് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ കെവിഎംഎസ് ആശുപത്രി ഗ്രൗണ്ടിലും ചിറക്കടവ്, മണിമല, വെള്ളാവൂര്‍ ഭാഗത്ത് നിന്ന് വരുന്നവ പൊന്‍കുന്നം മോസ്ക് ഗ്രൗണ്ടിലും സമീപപ്രദേശത്തും പാര്‍ക്ക് ചെയ്യണം. പാലാ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ കൊപ്രാക്കളം ഗ്രൗണ്ടിലും കോട്ടയം, കങ്ങഴ, നെടുംകുന്നം, കറുകച്ചാല്‍ ഭാഗത്തുനിന്നു വരുന്ന സ്വകാര്യ വാഹനങ്ങള്‍ ഹോളി ഫാമിലി ചര്‍ച്ച് ഗ്രൗണ്ടിലുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.