കെഎസ്എസ്പിഎ വാര്‍ഷിക സമ്മേളനം
1377626
Monday, December 11, 2023 2:57 AM IST
കടുത്തുരുത്തി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) കടുത്തുരുത്തി നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം കുറുപ്പുന്തറയില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ നിയോജകമണ്ഡലം പ്രസിഡന്റ് സിറിയക് ഐസക്ക് അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളില്‍, ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്, ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍, കെഎസ്എഫ്ഇഎ ജില്ലാ സെക്രട്ടറി പി.ജെ. ആന്റണി, കെഎസ്എസ്പിഎ നിയോജകമണ്ഡലം സെക്രട്ടറി ടി.പി. ഗംഗാദേവി, സോമന് കണ്ണംപുഞ്ചയില്‍, പി. മഹിളാമണി, ഉഷ വാസുദേവന്‍ നമ്പൂതിരി, കെ.കെ. തങ്കപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി സിറിയക് ഐസക്ക് (പ്രസിഡന്റ്), ടി.പി. ഗംഗാദേവി ( സെക്രട്ടറി), സി.വി. സൈമണ്‍ ( ട്രഷറര്‍), പി.ജി. ഏലിയാമ്മ (വനിതാ ഫോറം പ്രസിഡന്റ്) എന്നിവരടങ്ങുന്ന 20 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.