കാപ്പ ചുമത്തി ജില്ലയില്‍നിന്നും പുറത്താക്കി
1377622
Monday, December 11, 2023 2:46 AM IST
കോട്ടയം: കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. അതിരമ്പുഴ നാല്‍പ്പാത്തിമല ഭാഗത്തു മൂലയില്‍ എബിസണ്‍ ഷാജി(20) നെയാണ് കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും ഒരു വര്ഷക്കാലത്തേക്കു നാടുകടത്തിയത്.
ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരേ ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ കേസുകളുണ്ട്.